ഔഷധി ചെയർമാൻ കെ ആർ വിശ്വംഭരൻ അന്തരിച്ചു

ഔഷധി ചെയര്‍മാനും, കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സറലറും, എറണാകുളം ആലപ്പുഴ ജില്ലകളുടെ മുൻ കളക്ടറുമായ കെ.ആര്‍ വിശ്വംഭരന്‍ ഐ എ എസ് അന്തരിച്ചു. 71 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  മികച്ച കർഷകന് കൈരളി ടി വി നൽകിവരുന്ന കതിർ പുരസ്കാരത്തിൻ്റെ ജൂറി ചെയർമാനുമായിരുന്നു അദ്ദേഹം. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഒന്നരമാസമായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്  ഒരാഴ്ച മുൻപ് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. രാവിലെ 10 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. നിലവിൽ ഔഷധി ചെയർമാനായി സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു’. എറണാകുളം, ആലപ്പുഴ ജില്ലാ കലക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

കാര്‍ഷിക സര്‍വകലാശാല മുൻവൈസ് ചാന്‍സലർ കൂടിയാണ്. മികച്ച കർഷകന് കൈരളി ടി വി നൽകിവരുന്ന കതിർ പുരസ്കാരത്തിൻ്റെ ജൂറി ചെയർമാനുമായിരുന്നു. അങ്കമാലി ടെല്‍ക്, റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിഷിങ് സൊസൈറ്റി എന്നിവയുടെ എം.ഡി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സ്‌പോര്‍ട്‌സ് ഡയറക്ടര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാവേലിക്കര  സ്വദേശിയായ കെ. ആര്‍. വിശ്വംഭരന്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് വർഷങ്ങൾക്ക് മുൻപ് കൊച്ചിയിൽ എത്തുന്നത് . പിന്നീട് കൊച്ചിയിലെ കലാ, സാംസ്കാരിക,  മേഖലകളിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു.  ചലച്ചിത്ര നടന്‍ മമ്മൂട്ടി ഉൾപ്പെടെ വിപുലമായ ഒരു സൗഹൃദവലയത്തിൻ്റെ ഉടമ കൂടിയായിരുന്നു ഡോ. കെ.ആര്‍ വിശ്വംഭരൻ .

മാവേലിക്കര കാവില്‍ പരേതനായ കെ.വി അച്യുതന്‍റെയും കെ.എസ് തങ്കമ്മയുടെയും മകനാണ്. ഭാര്യ: പി.എം കോമളം, മക്കള്‍: വി. അഭിരാമന്‍, വി. അഖില.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News