ശിരോമണി അകാലിദൾ സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞു

കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ശിരോമണി അകാലിദൾ പാർലമെൻ്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. കൊവിഡ് രോഗവ്യാപനം ചൂണ്ടിക്കാട്ടി മാർച്ചിന് അനുമതി നൽകില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാർച്ച് പൊലീസ് തടഞ്ഞത്.

കേന്ദ്ര സർക്കാരിൻ്റെ സഖ്യ കക്ഷിയായിരുന്ന അകാലിദൾ പിന്നീട് കർഷക സമരം ശക്തമായതോടെയാണ് നിലപാട് മാറ്റിയത്. കേന്ദ്ര സർക്കാരിനുള്ള പിന്തുണയും പിന്നീട് ശിരോമണി അകാലിദൾ പിൻവലിച്ചിരുന്നു. കനത്ത പൊലീസ് കാവലാണ് മാർച്ചിനെ നേരിടാൻ ദില്ലി പൊലീസ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നൂറിലേറെ അകാലിദൾ പ്രവർത്തകർ നേതാക്കൾക്കൊപ്പം മാർച്ചിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News