ADVERTISEMENT
രാജ്യത്തെ നൂറുകോടിയിലേറെപേർക്ക് കോവിഡ് വാക്സിന്റെ രണ്ടുഡോസുകളും നൽകിയതായി ചൈന. ആകെ ജനസംഖ്യയുടെ 71 ശതമാനത്തോളംപേർക്ക് വാക്സിൻ ലഭിച്ചു.
ചൊവ്വാഴ്ചവരെയുള്ള കണക്കുകൾപ്രകാരം 216 കോടി ഡോസ് വാക്സിൻ വിതരണംചെയ്തതായി ദേശീയ ആരോഗ്യകമ്മിഷൻ വക്താവ് മി ഫെങ് പറഞ്ഞു.
വർഷാവസാനത്തോടെ ആകെ ജനസംഖ്യയുടെ 80 ശതമാനത്തിനും വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മുതിർന്ന വൈറോളജിസ്റ്റ് ഷോങ് നാൻഷാൻ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.
തെക്കുകിഴക്കൻ പ്രവിശ്യയായ ഫുജാനിൽ ഡെൽറ്റ വകഭേദത്തെത്തുടർന്നുണ്ടായ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുകയാണ് ചൈന. മൂന്നുനഗരങ്ങളിലായി ഇരുന്നൂറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ കൂടുതലും സ്കൂൾക്കുട്ടികളാണ്. നേരത്തേ, രാജ്യത്തുണ്ടായ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനത്തെ പ്രതിരോധിച്ചതായി ചൈന വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച 80 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 49 കേസുകളിലും പ്രാദേശിക രോഗവ്യാപനമാണുണ്ടായത്.
അതേസമയം, 2019 ഡിസംബറില്‍ ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലെ വുഹാനിലായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.