മതസൗഹാർദ്ദവും സമാധാനവും തകർക്കാനുള്ള നീക്കം അനുവദിക്കില്ല; മന്ത്രി വി എൻ വാസവൻ

മതസൗഹാർദ്ദവും സമാധാനവും തകർക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി എൻ വാസവൻ. പാലാ ബിഷപ്പിനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയോടുള്ള സ്നേഹവും ആദരവും കൊണ്ടാണ് താൻ എത്തിയതെന്നും തന്റേത് സൗഹൃദ സന്ദർശനം മാത്രമാണെന്നും മന്ത്രി പറഞ്ഞു. വികസനകാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും അദ്ദേഹം ആരോപിച്ചു.

‘മറ്റുള്ളവരുടെ സന്ദർശനങ്ങൾക്ക് ചില ഉദ്ദേശങ്ങൾ ഉണ്ട്. ഏതുതരത്തിലുള്ള മത വിദ്വേഷ പ്രചരണത്തെയും സർക്കാർ ശക്തമായി നേരിടും. വർഗീയ ചേരിതിരിവ് ഉണ്ടാകാൻ ആരെയും അനുവദിക്കില്ല. സർക്കാർ നിലപാട് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.ഭൂരിപക്ഷത്തിന്റെ തായാലും ന്യൂനപക്ഷത്തിന്റെതായാലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കില്ല’, മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News