വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തി; എക്സൈസ് അറസ്റ്റ് ചെയ്തു

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ട് വളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ആണ് സംഭവം. കാപ്പിക്കാട് മാങ്കുഴി പുത്തൻവീട്ടിൽ വിജിൻദാസാണ് പിടിയിലായത്.

രണ്ടുമാസത്തോളമായി ഇയാൾ വീടിന്റെ മുൻ വശത്തായി കഞ്ചാവ് ചെടി വളർത്തി വരികയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News