ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തള്ളി

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് ബീഫ് ഒഴിവാക്കിയതും ഡയറി ഫാം അടച്ചു പൂട്ടിയതും ചോദ്യം ചെയ്താണ് ഹർജി.

കവരത്തി സ്വദേശി ആർ.അജ്മൽ അഹമ്മദ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ലക്ഷദ്വീപ് വിഷയം നയപരമാണെന്നും അതില്‍ ഇടപെടാന്‍ കോടതിക്ക് അനുവാദമില്ലെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.

ഉച്ചഭക്ഷണത്തിലെ വിഭവങ്ങൾ തീരുമാനിക്കാൻ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് ചുണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഹർജി തള്ളിയത്.

ദ്വീപിൽ ബീഫ് സുലഭമാണന്നും മറ്റ് ചില പ്രോട്ടീൻ വിഭങ്ങൾ ഉൾപ്പെടുത്തിയെന്നും ബീഫ് ഉൾപ്പെടുത്താൻ ചില പ്രായോഗിക വിഷമതകൾ ഉണ്ടെന്നും ഭരണകൂടം അറിയിച്ചു.

അതേസമയം, ഡയറി ഫാം പ്രതിവർഷം ഒരു കോടി നഷ്ടത്തിലായതിനാലാണ്
അടച്ചു പൂട്ടിയതെന്നുംവിശദീകരിച്ചു. ഭരണപരിഷ്‌കാരങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളെ കേന്ദ്രസര്‍ക്കാരും എതിര്‍ത്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളാണ് ദ്വീപില്‍ നടപ്പാകുന്നത്. അതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News