കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി വേണു രാജാമണി ചുമതലയേറ്റു

ദില്ലിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നെതർലൻഡ്സ് മുൻ അംബാസഡർ വേണു രാജാമണി ചുമതലയേറ്റു. കേരള ഹൗസിൽ എത്തിയ വേണു രാജാമണിക്ക് ജീവനക്കാർ സ്വീകരണം നൽകി. അവസരം നൽകിയതിന് കേരള സർക്കാരിന് നന്ദിയെന്ന് ചുമതല ഏറ്റെടുത്ത ശേഷം വേണു രാജാമണി പറഞ്ഞു.

ലോകമെമ്പാടുമുള്ള വിദേശമലയാളികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായും വിവിധ നയതന്ത്ര മിഷനുകളുമായും സമയബന്ധിതമായി ഉന്നയിച്ച് പരിഹാരം കണ്ടെത്തുമെന്നും
ഉദ്യോഗസ്ഥ തലത്തിൽ തനിക്കുള്ള ബന്ധം ഇതിനായി പ്രയോജനപ്പെടുത്തുമെന്നും വേണു രാജാമണി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News