കോൺഗ്രസില്‍ പ്രതിസന്ധി തുടരുന്നു; ശിവദാസൻ നായരുടെ സസ്‌പെൻഷൻ പിൻവലിച്ചു

മുതിർന്ന നേതാക്കളടക്കം പാർട്ടി വിടുന്നതിൽ പ്രതിസന്ധിയിലായ കോൺഗ്രസ്‌ കെ ശിവദാസൻ നായരുടെ സസ്‌പെൻഷൻ പിൻവലിച്ചു. അച്ചടക്ക ലംഘനത്തിനാണ്‌ ശിവദാസൻ നായരെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നത്‌. കെപിസിസി നോട്ടീസിന്‌ തൃപ്‌തികരമായ മറുപടി നൽകിയതിനാലാണ്‌ സസ്‌പെൻഷൻ പിൻവലിച്ചതെന്നാണ്‌ കെ സുധാകരന്റെ വിശദീകരണം.

ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് ചാനലിൽ കെ പി അനിൽകുമാർ നടത്തിയ രൂക്ഷവിമർശനത്തെ പിന്തുണച്ചതിനാണ് ശിവദാസൻ നായർക്കെതിരെ കോൺഗ്രസ്‌ നടപടി എടുത്തത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും നാല് വർക്കിങ്‌ പ്രസിഡന്റുമാരുടെയും ഇഷ്‌ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺ​ഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ല എന്നാണ് കെ ശിവദാസൻ നായർ അഭിപ്രായപ്പെട്ടത്. തൊട്ടുപിന്നാലെ അനിൽകുമാറിനും ശിവദാസൻ നായർക്കുമെതിരെ കോൺഗ്രസ്‌ നടപടി പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News