കേരള അഗ്രോ ബിസിനസ്‌ കമ്പനി രൂപീകരിക്കും- കൃഷി മന്ത്രി

കാർഷികോൽപ്പന്നങ്ങളുടെ സംഭരണവും സംസ്കരണവും വിപണനവും ലക്ഷ്യമിട്ട്‌ കേരള അഗ്രോ ബിസിനസ്‌ കമ്പനി (കാർബോ) രൂപീകരിക്കുമെന്ന്‌ കൃഷി മന്ത്രി പി പ്രസാദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാർഷികോൽപ്പന്നങ്ങളുടെ ഉൽപാദനത്തിൽ വൻ വർധനവാണ്‌ കേരളത്തിലുണ്ടായിട്ടുള്ളത്‌. ഈ സാഹചര്യത്തിലാണ്‌ വിപണനത്തിൽ കൂടതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌.

സർക്കാർ പ്രഖ്യാപിച്ച അഗ്രോ പാർക്കുകളുടെ തുടർച്ചയാണ്‌ കാർബോ. അഞ്ചു പാർക്കുകളാണ്‌ നിലവിലുള്ളത്‌. ഇവ സംസ്ഥാനത്തിന്റെ മുഴുവൻ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News