വാതിൽപ്പടി സേവനം നിലവിൽ; ജനാധിപത്യ സം‍വിധാനത്തിൽ ജനങ്ങളാണ് യജമാനന്മാരെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വാതിൽപ്പടി സേവനം നിലവിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ വാതിൽപ്പടി സേവനം നടപ്പിലാക്കുന്നത് 50 പഞ്ചായത്തുകളിൽ. ഡിസംബറോടെ സംസ്ഥാനത്ത് സേവനം വ്യാപിപ്പിക്കാൻ ക‍ഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ഓഫീസുകളിൽ പോകാതെ തന്നെ ജനങ്ങൾക്ക് സേവനം ലഭ്യമാകുന്ന വാതിൽപ്പടി സേവനം സംസ്ഥാനത്ത് യാഥാർത്ഥ്യമായി. പ്രായാധിക്യം ചെന്നവർ,ചലന പരിമിതിയുള്ളവർ,ഭിന്നശേഷിക്കാര്‍ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ സേവനം ലഭിക്കുക. അ‍ഴിക്കോട് പട്ടാമ്പി,ചങ്ങനാശേരി,കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങളിലെ 50 പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകുന്നതെങ്കിലും ഡിസംബറോടെ സംസ്ഥാനത്ത് ഈ സേവനം വ്യാപിപ്പിക്കാൻ ക‍ഴിയുമെന്നും അഞ്ച് സേവനങ്ങളാണ് ആദ്യം ലഭ്യമാവുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആശാവർക്കർമാർ, അംഗനവാടി പ്രവർത്തകർ,വോളൻറിയർമാർ  തദ്ദേശസ്ഥാപനം എന്നിവയുടെ സഹായത്തോടെ അർഹതയുള്ളവരെ കണ്ടെത്തും. ജനങ്ങൾ സർക്കാർ ഓഫീസുകളില്‍ കയറി ഇറങ്ങാതെ അവരുടെ ആവശ്യം നടക്കണം.അങ്ങിനൊരു നാടാണ് സർക്കാരിൻറെ ലക്ഷ്യമെന്നും മുഖ്യമന്ത്രിപറഞ്ഞു. ജനാധിപത്യ സം‍വിധാനത്തിൽ ജനങ്ങളാണ് യജമാനന്മാർ, പൊതുപ്രവർത്തകരും ഉദ്യാഗസ്ഥരും അവരുടെ താൽപര്യം സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News