കേരളത്തിൽ കോൺഗ്രസിന്‍റെ തകർച്ചയുടെ വേഗത വർധിക്കുന്നു; എ.വിജയരാഘവൻ

കേരളത്തിൽ കോൺഗ്രസിൻറെ തകർച്ചയുടെ വേഗത വർധിക്കുന്നതായി സിപിഐ(എം) സംസ്ഥാന ആക്ടിംങ് സെക്രട്ടറി എ.വിജയരാഘവൻ. ഇടത്പക്ഷത്തോടൊപ്പം വരുന്ന നേതാക്കളെ സിപിഐ(എം) അർഹമായ നിലയിൽ പരിഗണിക്കും.

സിപിഐ എമ്മിൻറെ മതനിരപേക്ഷ നിലപാടാണ് അവരെ ഇവിടെയ്ക്ക് വരാൻ പ്രേരിപ്പിക്കുന്നത്. കേരളത്തിൽ മതനിരപേക്ഷ അന്തരീക്ഷം തകർക്കാൻ വർഗീയ സ്വഭാവമുള്ളവർ നീക്കം നടത്തുന്നുണ്ട്. സർക്കാർ നിലപാട് കാരണം ജനങ്ങളെ ഭിന്നിപ്പിക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ലെന്നും വിജയരാഘവൻ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിൽ നിന്നും പ്രധാനപ്പെട്ട 3 കെ പി സി സി  ജനറൽ സെക്രട്ടറിമാർ രാജിവച്ചു. ഇത് കേരളത്തിലെ കോൺഗ്രസിന്റെ തകർച്ചയുടെ വേഗത വർധിക്കുന്നു എന്നതാണ് കാണിക്കുന്നത്. ഇടത്പക്ഷത്തോടൊപ്പം വരുന്ന നേതാക്കളെ സിപിഐ(എം) അർഹമായ നിലയിൽ പരിഗണിക്കുമെന്നും എ.വിജയരാഘവൻ പറഞ്ഞു.

കേരളത്തിൽ മതനിരപേക്ഷ അന്തരീക്ഷം തകർക്കാൻ വർഗീയ സ്വഭാവമുള്ളവർ നീക്കം നടത്തുന്നു. സമാധാന അന്തരീക്ഷം ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം. ബിഷപ്പിന്റെ പ്രസ്താവന ദുരുദേശത്തോടെയുള്ളതാകില്ലെന്നും പ്രസ്താവനയെ പല രീതിയിൽ ചിലർ വ്യാഖ്യാനിച്ചതായും വിജയരാഘവൻ പറഞ്ഞു.

ചില വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന പ്രചരണം ഒരു മതത്തിലേക്ക് ചുമത്താൻ സിപിഐ(എം) തയ്യാറല്ല. സിപിഐ(എം)ന് ബിജെപിയുടെ വർഗീയ നിലപാട് സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ട്. വർഗീയതയോട് സന്തി ചേരുന്ന നിലപാട് സിപിഐ(എം) സ്വീകരിക്കില്ല. ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയതയെ പ്രതിരോധിക്കുന്ന നിലപാടാണ് സിപിഐ(എം)ൻറേതെന്നും വിജയരാഘവൻ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News