വാക്ക് പാലിച്ച് ഇടത് സർക്കാർ മുന്നോട്ട് കുതിയ്ക്കുകയാണ്. ഭവന രഹിതരില്ലാത്ത കേരളം ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്. ആ മഹത്തായ ലക്ഷ്യത്തിലേയ്ക്ക് അടിയുറച്ച കാൽവയ്പുകളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഭവന രഹിതരില്ലാത്ത കേരളം ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 12,067 വീടുകളുടെ നിർമ്മാണമാണ് ഈ കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിൽ 10,058 വീടുകൾ ലൈഫ് മിഷൻ മുഖേനയും 2,009 വീടുകൾ പി.എം.എ.വൈ. (നഗരം) പദ്ധതി മുഖേനയുമാണ് നിർമ്മിച്ചത്. ഇവയിൽ 7,832 വീടുകൾ ജനറൽ വിഭാഗത്തിനും 3,358 വീടുകൾ പട്ടികജാതി വിഭാഗത്തിനും 606 വീടുകൾ പട്ടികവർഗ്ഗ വിഭാഗത്തിനും 271 വീടുകൾ മത്സ്യത്തൊഴിലാളി വിഭാഗത്തിനുമാണ് ലഭിച്ചിരിക്കുന്നത്.
ലൈഫ് മിഷൻറെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസത്തിനായി 2,207 യൂണിറ്റുകളടങ്ങിയ 36 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അതിനു പുറമെ 17 ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുള്ള നടപടി കൂടി സ്വീകരിച്ചിട്ടുണ്ട്. വരുന്ന അഞ്ച് വർഷത്തിനകം അഞ്ച് ലക്ഷം വീടുകൾ നിർമ്മിക്കുന്നതിനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ആ ലക്ഷ്യം നിറവേറ്റാൻ നമുക്ക് ഒരുമിച്ച് നിൽക്കാമെന്ന് മുഖ്യമന്ത്രി കുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.