കെഎസ്ആർടിസി പമ്പിനെതിരെ ഹർജി; ഹർജിക്കാരന്‌ 10,000 രൂപ പിഴയിട്ട്‌ ഹൈക്കോടതി

കെഎസ്ആർടിസി തിരുവനന്തപുരം കിഴക്കേകോട്ടയിൽ ആരംഭിച്ച പമ്പിനെതിരെ ഹൈക്കോടതിയിൽ പൊതു താൽപ്പര്യ ഹർജി നൽകിയയാൾക്ക് 10,000 രൂപ പിഴ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് തിരുവനന്തപുരം പേട്ട പാൽക്കുളങ്ങര സ്വദേശി ഡി സെൽവിന്‌ പിഴയിട്ടത്. തുക ക്യാൻസർ ചികിത്സയിലുള്ള കുട്ടികൾക്കായി ചെലവിടാനും കോടതി നിർദേശിച്ചു.

ജില്ലാ മജിസ്‌ട്രേറ്റിൽനിന്നും നിരാക്ഷേപപത്രം വാങ്ങാതെ പമ്പ് ആരംഭിച്ചെന്ന്‌ കാട്ടിയാണ് ഇയാൾ കോടതിയെ സമീപിച്ചത്. ആവശ്യമായ അനുമതി ലഭ്യമാക്കിയാണ് പമ്പ്‌ ആരംഭിച്ചതെന്ന്‌ കെഎസ്ആർടിസി അറിയിച്ചു. രേഖകളൊന്നും പരിശോധിക്കാതെ സമീപിച്ചതിനാണ് കേസ് തള്ളി കോടതി പിഴയിട്ടത്. കെഎസ്ആർടിസിക്കായി സ്റ്റാൻഡിങ് കൗൺസൽ അഡ്വ. ദീപു തങ്കൻ ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here