കുണ്ടറയിലെ പെട്രോൾ ബോംബേറ് നാടകം; അന്വേഷണസംഘം വസ്തുതാവിവര റിപ്പോർട്ട് കൈമാറി

കഴിഞ്ഞ നിയമസഭാ വോട്ടെടുപ്പ് ദിവസം കുണ്ടറയിൽ പെട്രോൾ ബോംബേറ് നാടകം ആസൂത്രണം ചെയ്ത കേസിൽ വസ്തുതാവിവര റിപ്പോർട്ട് അന്വേഷണസംഘം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്കുമാർ ഗുരുഡിന് കൈമാറി. ഡിഐജിയുടെ പരിശോധനയ്ക്കുശേഷം കുറ്റപത്രം രണ്ടാഴ്ചയ്ക്കകം കൊല്ലം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കും.

തിരുവനന്തപുരം മലയിൻകീഴ് സ്വദേശികളായ വിനുകുമാർ (41), വിനുകുമാറിന്റെ ബന്ധു കൃഷ്ണകുമാർ (44), വിനുകുമാറിന്റെ സുഹൃത്ത് പാലക്കാട് സ്വദേശി ശ്രീകാന്ത് (35), ഇഎംസിസി
ഡയറക്ടറും കുണ്ടറ മണ്ഡലത്തിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി) സ്ഥാനാർഥിയുമായിരുന്ന ഷിജു എം വർഗീസ് എന്നിവരാണ് കേസിൽ ഒന്നു മുൽതൽ നാലുവരെ പ്രതികൾ.

കഴിഞ്ഞ നിയമസഭാ തെരഞെഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജെ. മേഴ്സിക്കുട്ടിഅമ്മയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വോട്ടെടുപ്പു ദിവസം ഷിജു എം വർഗീസിന്റെ നേതൃത്വത്തിൽ സ്വന്തം കാറിന് പെട്രോൾ ബോംബെറിഞ്ഞെന്നാണ് കേസ്. വിവാദ വ്യവസായി ദല്ലാൾ നന്ദകുമാർ, ഡിഎസ്ജെപി ഭാരവാഹികൾ, സ്ഥാനാർഥികൾ എന്നിവരെയടക്കം കൊല്ലം ആഡീഷണൽ പോലീസ് കമ്മീഷണർ ജോസി ചെറിയാന്റേയും ചാത്തന്നൂർ എസിപി പി ജി ഗോപകുമാറിന്റെയും നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു.

തീരദേശം ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങളിൽ തെരഞ്ഞെടുപ്പ് അട്ടിമറിയായിരുന്നു ബോംബേറ് നാടകത്തിനു പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതികൾക്ക് കോൺഗ്രസ് ബിജെപി നേതാക്കളുമായും അടുത്തബന്ധം ഉണ്ടായിരുന്നത് സംശയത്തിന് ആക്കം കൂട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News