ഓമനപ്പുഴയിൽ പൊഴിയിൽ വീണ് രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

മാരാരിക്കുളത്തിനടുത്ത് ഓമനപ്പുഴയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് നിഗമനം. വൈകിട്ട് 6 മണി കഴിഞ്ഞ് നെപ്പോളിയന്റെ വീടിനടുത്തുള്ള പൊഴിയിൽ കുട്ടികൾ വീണതായാണ് വിവരം.

പുലിമുട്ട് നിർമാണം നടക്കുന്നതു കാണാനായി കുട്ടികൾ അവിടേയ്ക്ക് പോയതാകാമെന്നാണ് കരുതുന്നത്. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചപ്പോഴാണ് അപകടവിവരം നാട്ടുകാർ അറിഞ്ഞത്. വെള്ളത്തിൽനിന്ന്
പുറത്തെടുത്തപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. കുട്ടികളുടെ മാതാവ് ആൻ മരിയ കുവൈത്തിൽ നഴ്സാണ്. നെപ്പോളിയൻ മത്സ്യത്തൊഴിലാളിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News