പ്ലസ്‌വൺ പരീക്ഷ നടത്തിപ്പിൽ ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

പ്ലസ്‌വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ‘പരീക്ഷ നടപ്പിൽ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ആശങ്ക വേണ്ട. ടൈംടേബിൾ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കും. പരീക്ഷ തീയതിയിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല’, മന്ത്രി പറഞ്ഞു.

സ്കൂളുകൾ തുറക്കുന്നത് തീരുമാനിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല. ആരോഗ്യവകുപ്പ് ഉൾപ്പടെയുള്ള മറ്റ് വകുപ്പുകളുടെയും നിർദേശങ്ങൾ പരിഗണിച്ചു കൊണ്ടാകും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനം എടുക്കുക എന്നും വി ശിവൻകുട്ടി പറഞ്ഞു. ആവശ്യമായ ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. എല്ലാം പഴുതുകൾ അടച്ചുള്ള ഒരുക്കങ്ങളാണ്. നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറും. വിവിധ വകുപ്പുകളുടെ സഹകരണം ഇതിനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News