ചുഴലിക്കാറ്റിനെ തുടര്‍ന്ന് 49 വിമാനങ്ങള്‍ റദ്ദാക്കി

ചുഴലിക്കാറ്റിനെ തുടര്‍ന്ന് 49 വിമാനങ്ങള്‍ റദ്ദാക്കി. ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ജപ്പാനിലാണ് 49 വിമാനങ്ങള്‍ റദ്ദാക്കിയത്. മണിക്കൂറില്‍ 67 മൈല്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റാണ് ജപ്പാനില്‍ വീശിയടിച്ചത്.

ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ ഷിക്കോകു, ക്യുഷു ദ്വീപുകളിലെ വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് എന്‍എച്ച്കെ ന്യൂസ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു.

ചുഴലിക്കാറ്റ് ജപ്പാനിലെ പസഫിക് തീരത്തിന്റെ മധ്യഭാഗത്ത് നിന്നും കിഴക്കോട്ട് നീങ്ങുകയാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാഗസാക്കി, ഫുക്കുവോക, സാഗ എന്നിവിടങ്ങളില്‍ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News