വീണ്ടും ആശങ്ക ഉയരുന്നു; രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 35,662 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

3,40,639 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്. കഴിഞ്ഞ ദിവസം 33,798 പേർ രോഗമുക്തി നേടി. തുടർച്ചയായ 19-ാം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയായി റിപ്പോർട്ട്‌ ചെയ്തു.

രാജ്യത്ത് രണ്ടര കോടി വാക്‌സിൻ ഡോസുകളാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. ഇതോടെ ലോകത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കൊവിഡ് ഡോസ് വാക്‌സിൻ നൽകിയ രാജ്യമായി ഇന്ത്യ മാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News