കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഓക്സിജന്‍ ജനറേറ്റര്‍ സര്‍ക്കാരിന് കൈമാറി എസ് ബി ഐ

കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഓക്സിജന്‍ ജനറേറ്റര്‍ സര്‍ക്കാരിന് കൈമാറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിദ്യാകിരണം പദ്ധതിയിലേക്ക് 100 ലാപ്ടോപ്പുകളും എസ്.ബി.ഐ മുഖ്യമന്ത്രിക്ക് കൈമാറി. അത്യാധുനിക ആംബുലന്‍സുകളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി നിര്‍വഹിച്ചു.

ബാങ്കിംഗ് സേവനങ്ങള്‍ക്കൊപ്പം സാമൂഹ്യസേവന രംഗത്തും സജീവമായി ഇടപെടലാണ് എസ്ബിഐ നടത്തുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഓക്സിജന്‍ ജനറേറ്റര്‍ എസ് ബി ഐ സര്‍ക്കാരിന് കൈമാറി. തൃശുര്‍ ജില്ലക്കുവേണ്ടിയുള്ള ഓക്സിജന്‍ ജനറേറ്ററിന്റെ അനുമതി പത്രം മുഖ്യമന്ത്രിക്ക് ഏറ്റുവാങ്ങി.

വിദ്യാകിരണം പദ്ധതിയിലേക്ക് 100 ലാപ്ടോപ്പുകളും എസ്.ബി.ഐ മുഖ്യമന്ത്രിക്ക് കൈമാറി. കൂടാതെ തിരുവനന്തപുരം, പാലക്കാട് മെഡിക്കല്‍കോളജുകള്‍ക്കും കെ.എസ്.ആര്‍.ടി.സിക്കുമായി എസ് ബി ഐ സംഭാവന ചെയ്യുന്ന 3 ആത്യാധുനിക ആംബുലന്‍സുകളുടെ ഫ്ളാഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ഇതിന് പുറമെ 10 വെന്റിലേറ്ററുകളും 5 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും എസ്ബിഐ സര്‍ക്കാരിന് കൈമാറി. ചടങ്ങില്‍ എസ് ബി ഐ തിരുവനന്തപുരം സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ശ്രീകാന്ത്, ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News