പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജി എസ് ടി വന്നാലും ഇന്ധനവില കുറയില്ല; ബിജെപി പ്രചാരണം വ്യാജമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

പെട്രോളും ഡീസലും ജി എസ് ടിയിൽ വന്നാലും വില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധനവില കുറയ്ക്കാന്‍ സെസ് കുറയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി ദില്ലിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജിഎസ്‍ടി കൗൺസിലിൽ കേരളം നിലപാടുകള്‍ ശക്തമായി അവതരിപ്പിച്ചു. വെളിച്ചെണ്ണയുടെ നികുതി ഉയർത്തുന്നതിനെ കേരളവും ഗോവയും തമിഴ്നാടും എതിർത്തു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടെന്നും ബാലഗോപാല്‍ പറഞ്ഞു.

മോദി സർക്കാരിന്റേത്‌ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു. നിലവിലെ നികുതിയുടെ പകുതി കേന്ദ്രത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ചേർന്ന ജി എസ് ടി യോഗത്തിൽ കേരളത്തിന്റെ നിലപാട് ശക്തമായി അവതരിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. മിക്ക സംസ്ഥാനങ്ങളും ജി എസ് ടി പരിധിയിൽ കൊണ്ടുവരുന്നതിനെ എതിർത്തു.

‘ബിജെപി നയത്തിൻ്റെ ഭാഗമായി ആണ് ഇന്ധന വില വർദ്ധനവ് ഉണ്ടാകുന്നത്. മുൻപ് നിശ്ചയിച്ച നിരക്ക് കുതിച്ച് ഉയർന്നത് സെസ് ഏർപ്പെടുത്തിയത് കൊണ്ടാണ്. ഡീസലിന് 28 രൂപയും പെട്രോളിന് 26 രൂപയും സെസ് പിരിക്കുന്നു വില നിർണയിക്കാൻ ഉള്ള അധികാരം സർക്കാരിൽ നിന്ന് എടുത്ത് കളഞ്ഞത് യുപിഎ സർക്കാരിൻ്റെ കാലത്താണ്. യുപിഎ സർക്കാരിൻ്റെ കാലത്തെ കടപ്പത്രം ചൂണ്ടിക്കാട്ടി ആണ് നിലവിൽ കേന്ദ്ര സര്ക്കാര് സെസ് പിരിക്കുന്നത്, ധനമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News