ചന്ദ്രിക കള്ളപ്പണ ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ വി.കെ. ഇബ്രാഹിം കുഞ്ഞ്

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ വി.കെ. ഇബ്രാഹിം കുഞ്ഞ്. കേസുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 16ന് ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍ ചോദ്യം ചെയ്യലിന് കൂടുതല്‍ സാവകാശം വേണമെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടു. ഇതിനിടയിലാണ് അപ്പീലുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം റദ്ദാക്കാന്‍ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് ആരോപിച്ചു.

തന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് എന്നും ഹര്‍ജിയില്‍ ഇബ്രാഹിംകുഞ്ഞ് പറയുന്നു. അപ്പീലില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടര്‍ നടപടികളും സ്റ്റേ ചെയ്യണമെന്നും വി.കെ. ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News