മമതയ്ക്ക് അധികാരക്കൊതിയാണെന്ന് കോണ്‍ഗ്രസ്; ബംഗാളില്‍ പോര് ശക്തം

ബംഗാളില്‍ കോണ്‍ഗ്രസ് – തൃണമൂല്‍ കോണ്‍ഗ്രസ് പോര് ശക്തമാകുന്നു. ടിഎംസി മുഖപത്രം ജാഗോ ബംഗ്ലയിലെ രാഹുല്‍ ഗാന്ധിക്കെതിരായ ലേഖനത്തെ ചൊല്ലിയാണ് വിവാദം. രാഹുല്‍ ഗാന്ധിയല്ല മമതയാണ് പ്രതിപക്ഷത്തിന്റെ മുഖമായി മാറേണ്ടത് എന്നാണ് ലേഖനം. മമതയ്ക്ക് അധികാര കൊതിയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

ദേശിയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിനായുള്ള നീക്കങ്ങള്‍ ശക്തമാകുമ്പോഴാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ്- കോണ്‍ഗ്രസ്സ് പോര് രൂക്ഷമാകുന്നത്. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച ജാഗോ ബംഗ്ലയിലെ ലേഖനം ഇതോടെ വിവാദമായിട്ടുണ്ട്. 2024 ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമതയെ ഉയര്‍ത്തിക്കാട്ടുകയാണ് ലേഖനത്തില്‍.

കോണ്‍ഗ്രസില്ലാത്ത ഒരു പ്രതിപക്ഷത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. എന്നാല്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നരേന്ദ്ര മോദിക്കെതിരെ പരിഗണിക്കാന്‍ സാധിക്കില്ലെന്നും ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ പ്രധാന മുഖം മമത ബാനര്‍ജിയാണെന്നും ലേഖനത്തില്‍ പറയുന്നു.

മമത ബാനര്‍ജിയെ പ്രതിപക്ഷത്തിന്റെ മുഖമുദ്രയാക്കി രാജ്യമെമ്പാടും പ്രചാരണം നടത്തുമെന്നും ലേഖനത്തില്‍ പറയുന്നു. ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ ടി.എം.സിക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.

നരേന്ദ്ര മോദിയുടെ ബദല്‍ രാഹുല്‍ ഗാന്ധിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയിലെ ജനങ്ങളാണ്. ഇത്തരം സംഭവവികാസങ്ങള്‍ പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കി .

മമത ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭവാനിപുരില്‍ മമതക്ക് വിജയം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിരുന്നില്ല. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനായി സോണിയ ഗാന്ധിയുമായി – മമത ബാനര്‍ജി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗാളില്‍ പ്രതിപക്ഷ ഐക്യത്തിനുള്ള അനുനയ നീക്കങ്ങള്‍ക്കങ്ങള്‍ക്കിടെയാണ് ടി എം സിയും കോണ്‍ഗ്രസ്സും കൊമ്പ് കോര്‍ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News