”മമ്മൂക്കയെ ‘ഡാ’ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യമുള്ളയാൾ’ മരണപ്പെട്ട വിശ്വംഭരനെ അനുസ്മരിച്ച് എഴുതിയ കുറിപ്പ് വൈറലാകുന്നു

കെ.ആര്‍.വിശ്വംഭരന്റെ വിയോഗത്തിൽ മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട് ജിന്‍സ് എഴുതിയ ഫേസ്ബുക് കുറിപ്പ് ശ്രദ്ദേയമാകുന്നു ”മമ്മൂക്കയെ ‘ഡാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യമുള്ളയാളാണ് മരണപ്പെട്ട വിശ്വംഭരൻ എന്ന് അദ്ദേഹം പറയുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം
2009 ലെ ഫോട്ടോ ആണ്, എന്റെ അടുത്ത് നില്കുന്നത് K R Viswambharan സാർ ആണ്…. മമ്മുക്കയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ. Robert Kuriakose എഴുതിയ പോലെ “എടാ മമ്മുട്ടീ” എന്ന് വിളിക്കാൻ അടുപ്പം ഉള്ള ചുരുക്കം ചില ആൾക്കാരിൽ ഒരാൾ… എപ്പോൾ കാണുമ്പോഴും സ്നേഹത്തോടെ എന്നോട് സംസാരിച്ചിരുന്ന നല്ല മനുഷ്യൻ… അദ്ദേഹത്തിന്റെ മരണം ഒരു സങ്കടമാണ്… ആദരാഞ്ജലികൾ.

ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും എറണാകുളം മുന്‍ കലക്ടറുമായ വിശ്വംഭരന്‍, മമ്മൂട്ടിയുടെ സഹപാഠിയും ഉറ്റസുഹൃത്തും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയറിന്റെ ഡയക്ടറുമായിരുന്നു.

” ഡാ ജിൻസെ, എന്റെ കയ്യിൽ 100പുത്തൻ സ്മാർട്ട്‌ ഫോൺ കിട്ടി കഴിഞ്ഞു.. നീ മമ്മൂട്ടിയെ വിളിച്ചു പറ.. ഞാൻ പറഞ്ഞാൽ അവൻ ഞെട്ടില്ല.. നീ തന്നെ പറ, അവന്റെ പരിപാടിക്ക് ഞാൻ സംഘടിപ്പിച്ചു വച്ചിരിക്കുന്നു എന്ന്…. ” എന്നോട് ഇങ്ങനെ പറഞ് രണ്ടു നാൾ കഴിഞ്ഞാണ് സാർ അഡ്മിറ്റ്‌ ആയ വിവരം അറിയുന്നത്.. എത്ര വിലപ്പെട്ടവനാണ് പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞറിയിക്കാൻ വയ്യ… മമ്മൂക്കയെ “ഡാ മമ്മൂട്ടി ” എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യം ഉള്ള എനിക്കറിയാവുന്ന ഒരേ ഒരാൾ… ഞങ്ങളുടെ കെയർ ആൻഡ് ഷെയറിന്റെ ഒരു ഡയറക്ടർ!!! സാർ വിട

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു കെ.ആര്‍.വിശ്വംഭരന്റെ അന്ത്യം. ആലപ്പുഴ മാവേലിക്കര കുന്നം സ്വദേശിയാണ് കെ.ആര്‍.വിശ്വംഭരൻ . സ്വാതന്ത്ര്യസമര സേനാനിയും കെപിസിസി അംഗവുമായിരുന്ന കെ.വി അച്യുതന്റെയും കെ.എസ് തങ്കമ്മയുടെയും മകനായിട്ടായിരുന്നു ജനനം.

പഠനകാലം മുതല്‍ ഇടത് സഹയാത്രികനായിരുന്ന കെആര്‍ വിശ്വംഭരന്‍ സ്വരലയ ഉള്‍പ്പടെയുള്ള സംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുണ്ട്. രാജ്യാന്തര പുസ്തകോത്സവ സമിതിയിലും പ്രവര്‍ത്തിച്ചു. ഭാര്യ: കോമളം (എസ്ബിഐ റിട്ട. ഉദ്യോഗസ്ഥ), മക്കള്‍: അഭിരാമന്‍, അഖില.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here