ഹരിതയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്; എടുത്തതീരുമാനങ്ങളില്‍ മാറ്റമുണ്ടാവില്ലെന്ന് കുഞ്ഞാലിക്കുട്ടി

ഹരിതയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്. എടുത്തതീരുമാനങ്ങളില്‍ മാറ്റമുണ്ടാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പിരിച്ചുവിട്ട ഹരിതാ ഭാരവാഹികളെ യൂത്ത് ലീഗില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ചചെയ്തിട്ടില്ലെന്ന് എം കെ മുനീറും പ്രതികരിച്ചു.

ഹരിതയ്‌ക്കെതിരെ മുസ്ലിം ലീഗ് എടുത്തത് കൂട്ടായ തീരുമാനമാണെന്നും പാര്‍ട്ടിയിലെ അവസാന വാക്ക് പാണക്കാട് തങ്ങൾമാരാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തങ്ങള്‍ പറഞ്ഞവാക്ക് മാറ്റുന്ന കീഴ് വഴക്കം മുസ്ലിം ലീഗിലില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പിരിച്ചുവിട്ട നടപടി പുനപ്പരിശോധിക്കില്ലെങ്കിലും 26-ന് ചേരുന്ന പ്രവര്‍ത്തക സമിതി വിഷയം ചര്‍ച്ചചെയ്യും.

നീതി നിഷേധിയ്ക്കുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗെന്നും കഴിവുള്ളവര്‍ പാര്‍ട്ടിയിലേറെയുണ്ടെന്നുമായിരുന്നു എംകെ മുനീറിന്റെ പ്രതികരണം. നടപടി നേരിട്ടവരെ യൂത്ത് ലീഗ് നേതൃത്വത്തിലേക്ക് പരിഗണിക്കണോയെന്ന കാര്യം ആലോചിട്ടില്ലെന്നും മുനീര്‍ പറഞ്ഞു. അച്ചടക്ക നടപടി പിന്‍വലിയ്ക്കാതെ ഇവര്‍ നല്‍കിയ പരാതി ഒരിക്കല്‍ക്കൂടി പരിശോധിയ്ക്കാനാണ് മുസ്ലിം ലീഗ് ആലോചിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here