മുംബൈ കഞ്ചൂര്‍മാര്‍ഗില്‍ പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫ്ളാറ്റിലെ വാച്ച്മാന് അറസ്റ്റില്‍. പോക്സോ നിയമപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് .
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഫ്ളാറ്റില്‍ താമസിക്കുന്ന കുട്ടിയെ വാച്ച്മാന് ക്രൂരമായാണ് ഉപദ്രവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരം കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മുംബൈയിലെ നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പത്തോളം പരാതികള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here