ഉച്ചയ്ക്ക് ചോറിന് പകരം ഒരു സ്പെഷ്യല്‍ ഐറ്റം ട്രൈ ചെയ്താലോ?

എന്നും ഉച്ചയ്ക്ക് ചോറ് മാത്രം ക‍ഴിക്കുന്നവരാണ് മലയാളികള്‍. വല്ലപ്പോ‍ഴും ചോറിനു പകരം ബിരിയാണിയും നമ്മള്‍ ട്രൈ ചെയ്യാറുണ്ട്.

എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് ചോറിന് പകരം ഒരു വെറൈറ്റി ഐറ്റം ആയാലോ? വളരെ വേഗം തയാറാക്കാവുന്ന ടൊമാറ്റോ റൈസ് രുചിയിലും ഏറെ മുന്നിലാണ്.

വളരെ കുറഞ്ഞ സമയംകൊണ്ട് ഏറെ രുചിയുള്ള ടൊമാറ്റോ റൈസ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകള്‍

ചോറ്- ഒന്നര കപ്പ്

തക്കാളി നുറുക്കിയത്- ഒന്ന്

സവാള നുറുക്കിയത്- ഒന്ന്

പച്ചമുളക് നുറുക്കിയത്- രണ്ട്

ഉപ്പ്- ആവശ്യത്തിന്

എണ്ണ- ഒന്നര ടേ.സ്പൂണ്‍

ജീരകം പൊടിച്ചത്- അര ടീസ്പൂണ്‍

മല്ലിപ്പൊടി- അര ടീസ്പൂണ്‍

ഗരംമസാല- കാല്‍ ടീസ്പൂണ്‍

കടുക്- കാല്‍ ടീസ്പൂണ്‍

കറിവേപ്പില- അല്‍പം

തയ്യാറാക്കുന്ന വിധം

കടായ് ചൂടാവുമ്പോള്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പില ചേര്‍ത്ത് വഴറ്റണം. അതിലേക്ക് പച്ചമുളക്, സവാള എന്നിവയിട്ട് രണ്ട് മിനിറ്റ് വഴറ്റാം.

ശേഷം തക്കാളിയിട്ട് വീണ്ടും രണ്ട് മിനിറ്റ് വഴറ്റണം. ഇനി മല്ലിപ്പൊടി, ജീരകം പൊടിച്ചത്, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റിയശേഷം ചോറ് ചേര്‍ക്കുക. അവസാനം മല്ലിയില വച്ച് അലങ്കരിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here