നാടൻ രീതിയിൽ കൂന്തൽ/കണവ തോരൻ തയ്യാറാക്കാം

  • കണവ- ഒരു കിലോ.

  •  ചെറിയ ഉള്ളി – 100 ഗ്രാം

  •  പച്ചമുളക് – 20

  •  കറിവേപ്പില – രണ്ടു തണ്ട്

  • വെളിച്ചെണ്ണ – 50 ഗ്രാം

  • നാളികേരം – പകുതി (ചുരണ്ടിയത്)

  •  കടുക് – ഒരു നുള്ള്

  • കുരുമുളക് (ചതച്ചത്) -15

  •  ഉലുവ – ഒരു നുള്ള്

  •  പെരുംജീരകം – ഒരു നുള്ള്

  •  മഞ്ഞൾപ്പൊടി – ഒരു നുള്ള്

തയാറാക്കുന്ന വിധം

  1. കണവ വൃത്തിയാക്കിയതു മഞ്ഞൾ പ്പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിക്കുക. വെന്തു വരുമ്പോൾ അൽ പം വെളിച്ചെണ്ണ ഒഴിക്കുക.

  2. മറ്റൊരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒ ഴിച്ച് ചൂടാക്കുക. കടുകിട്ട് പൊട്ടിക്കുക. കടുകു പൊട്ടുമ്പോൾ ചെറിയ ഉള്ളിയരിഞ്ഞതും പച്ചമുളക്, ഇഞ്ചി എന്നിവയും ചേർത്തു വഴറ്റുക. വഴന്നു വരുമ്പോൾ കറിവേപ്പില ചേർക്കുക.

  3. അതിനുശേഷം ചുരണ്ടിയ തേങ്ങ ഇട്ട് ഇളക്കുക. തേങ്ങ വാടുമ്പോൾ കുരുമുളക് ചതച്ചതും ഉലുവയും പെരുംജീരകം ഇട്ട് നന്നായി ഇളക്കുക. ഈ ചേരുവകളിലേക്ക് വേവിച്ചു വച്ചിരുന്ന കണവയിട്ട് ഇളക്കുക. വെന്തു വരുന്നതു വരെ ഇളക്കണം.

    കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News