ഓൺലൈൻ പഠനകാലത്ത് പാവപ്പെട്ട വിദ്യാർഥികൾക്ക് കൈത്താങ്ങായി “വിദ്യാതരംഗിണി”

ഓൺലൈൻ പഠനകാലത്ത് പാവപ്പെട്ട വിദ്യാർഥികൾക്ക് കൈത്താങ്ങ് ആവുകയായിരുന്നു സഹകരണ വകുപ്പിന്റെ വിദ്യാതരംഗിണി പദ്ധതി. വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പതിനായിരം രൂപ വരെയാണ് പലിശരഹിത വായ്പ നൽകിയത്. ഇതുവരെ എഴുപത്തെട്ടുകോടി അറുപത്തഞ്ചുലക്ഷം(78.65) രൂപയുടെ വായ്പയാണ് നൽകിയത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഡിജിറ്റൽ പഠനം സാധ്യമാകാത്ത നിരവധി കുട്ടികളുടെ ബുദ്ധിമുട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സഹകരണ വകുപ്പ് വിദ്യാതരംഗിണി പദ്ധതിയിലൂടെ പലിശരഹിത വായ്പാ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും ആണ് വായ്പ നൽകാൻ നിർദ്ദേശം നൽകിയത്.

ജൂൺ മുതൽ ആഗസ്റ്റ് അവസാനം വരെ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിച്ച ഒന്ന് മുതൽ 12 ക്ലാസുകൾ വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് 10,000 രൂപ വരെ പലിശ രഹിത വായ്‌പ നൽകി. സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രം മുഖേനയായിരുന്നു അപേക്ഷിക്കേണ്ടിയിരുന്നത്.

പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം ഒരു ലക്ഷത്തി ഇരുപതിനായിരത്തി ഇരുപത്തി ഒൻപത് കുട്ടികൾക്കു ഒരു മാസത്തിനകം ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമായി. പദ്ധതി ആരംഭിക്കും മുമ്പ് ജൂലൈ 26 വരെയുള്ള കണക്കുപ്രകാരം നാല് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി നാനൂറ്റി നാൽപത്തിയഞ്ചു കുട്ടികൾക്ക് ആയിരുന്നു ഉപകരണം ആവശ്യമുണ്ടായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here