കെപിസിസി പുനഃസംഘടന മാനദണ്ഡങ്ങള്‍ക്കെതിരെ നേതാക്കള്‍; സോണിയ ഗാന്ധിയ്ക്ക് പരാതി നല്‍കി

കെപിസിസി പുനഃസംഘടനയില്‍ അതൃപ്ത വിഭാഗം പ്രതിഷേധത്തിലേക്ക്. സുധാകരവിഭാഗത്തിന്റെ പുനഃസംഘടന മാനദണ്ഡങ്ങള്‍ക്കെതിരെ സോണിയാ ഗാന്ധിക്ക് മറുവിഭാഗം നേതാക്കളുടെ കത്ത്്. പരിചയ സമ്പന്നരെ അവഗണിക്കരുതെന്ന് നേതാക്കള്‍. രണ്ടാം നിരനേതാക്കളുടെ സംയുക്ത നീക്കത്തിന് ഗ്രൂപ്പുകളുടെയും പിന്തുണയെന്ന് സൂചന.

കോണ്‍ഗ്രസ്സ് ഭാരവാഹികളെ നിശ്ചയിക്കാന്‍ തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ക്കെതിരെയാണ് വ്യാപക പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്. 5 വര്‍ഷം ജനറല്‍ സെക്രട്ടരിമാരായിരുന്നവരെ ഒഴിവാക്കുന്നതിനെതിരെ ഒരുവിഭാഗം നേതാക്കള്‍ സോണിയാഗാന്ധിക്ക് കത്തയച്ചു. പരിചയ സമ്പന്നരേയും പുതുമുഖങ്ങളേയും ഉള്‍കൊളളുന്ന തരത്തില്‍ പുനഃസംഘടന നടത്തമെന്നാണ് ഇവരുടെ ആവശ്യം.

ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് കരുതുന്ന നേതാക്കള്‍ വ്യക്തിപരമായും കൂട്ടായും ഹൈക്കമാന്‍ഡിന് പരാതി അയച്ചു. ഇക്കാര്യത്തില്‍ എ-ഐ ഗ്രൂപ്പുകളിലെ പ്രധാന നേതാക്കള്‍ക്കും പരാതിയുണ്ട്. നിലവിലെ മാനദണ്ഡമനുസരിച്ച് 5 വര്‍ഷം ജനറല്‍ സെക്രട്ടരിമാരായിരുന്നവരെ വീണ്ടും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കില്ല.

ഇവരെ കെപിസിസി സെക്രട്ടറിയായോ എക്‌സിക്യൂട്ടീവ് അംഗമായോ പരിഗണിക്കാനാണ് സാധ്യത. പക്ഷെ ഭൂരിപക്ഷം പേര്‍ക്കും അവസരം ലഭിക്കില്ല. മാത്രമല്ല സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റുമാര്‍ക്കും ജനറല്‍ സെക്രട്ടറി പദത്തിലെത്താനാവില്ല. കെപിസിസി പ്രസിഡന്റ്, വര്‍ക്കിങ്ങ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ ഉയര്‍ന്ന പദവി ജനറല്‍സെക്രട്ടറി സ്ഥാനമാണ്. ഇതാണ് ജനറല്‍സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട് സമ്മര്‍ദം ശക്തമാകുന്നതിന്റെ കാരണം.

ജംമ്പോ കമ്മിറ്റി വെട്ടികുറക്കുന്നതോടെ കഴിഞ്ഞ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന പലരും ഇക്കുറി ഭാരവാഹികള്‍ പോലുമാകാനിടയില്ല. അതുകൊണ്ട് തന്നെ അതൃപ്തരുടെ എണ്ണം വര്‍ദ്ധിക്കും. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പരസ്യപ്രതികരണവുമായി രംഗത്തെത്താനും സാധ്യതയുണ്ട്. മാത്രമല്ല കെപിസിസി പുനഃസംഘടനയോടെ വലിയ പൊട്ടിത്തെറിയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് പോകുമെന്നാണ് സൂചനകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News