എഐസിസിക്കും പുതിയ നേതൃത്വം വേണം; നിലപാട് വ്യക്തമാക്കി ശശി തരൂര്‍ എം പി

എഐസിസിക്കും പുതിയ നേതൃത്വം വേണമെന്ന് ശശി തരൂര്‍ എം പി. ഈ മാറ്റം കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് ഊര്‍ജ്ജം പകരും. എ ഐ സി സിക്ക് സ്ഥിരം പ്രസിഡന്റ് വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും ശശി തരൂര്‍ എം പി പറഞ്ഞു.

എഐസിസിക്ക് പുതിയ നേതൃത്വം വേണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടെന്നും സോണിയ ഗാന്ധി മികച്ച നേതാവാണെന്നും എന്നാല്‍ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ കുറച്ചു കാലങ്ങള്‍ ആയി പറയുന്നുവെന്നും ശശി തരൂര്‍ എം പി പറഞ്ഞു.

പാര്‍ട്ടിയില്‍ സ്ഥിരം പ്രസിഡന്റ് വേണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിലും ഉണ്ട്. രാഹുല്‍ ഗാന്ധി ആണെങ്കിലും അത് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂര്‍ എം പി വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജം പകരാന്‍ പുതിയ നേതൃത്വത്തിന് സാധിക്കുമെന്നും കേരളത്തിലും കോണ്‍ഗ്രസ് തിരിച്ചു വരവ് നടത്തുമെന്നും ശശി തരൂര്‍ എം പി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here