വാദങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ നടക്കുന്നത് ജനത്തെ കോടതി നടപടികളില്‍ നിന്ന് അകറ്റി നിര്‍ത്തും: ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ഇന്ത്യന്‍ സാഹചര്യത്തിന് അനുസൃതമായ നിയമവ്യവസ്ഥ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. കൊളോണിയല്‍ നിയമവ്യവസ്ഥ അടിസ്ഥാനമാക്കിയ നിലവിലെ സമ്പ്രദായം രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

വാദങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ നടക്കുന്നത് ജനത്തെ കോടതി നടപടികളില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ്. കക്ഷികളെ കേന്ദ്രീകരിച്ച് കോടതികള്‍ പ്രവര്‍ത്തിക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് ജുഡിഷ്യറിയെ സുതാര്യമാക്കുമെന്നും കക്ഷികള്‍ കോടതിയെയും ജഡ്ജിമാരെയും ഭയപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും കക്ഷികള്‍ക്ക് സത്യം പറയാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണപറഞ്ഞു.

ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡരെ അനുസ്മരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയത്. ബംഗളൂരുവില്‍ കര്‍ണാടക ബാര്‍ അസോസിയേഷനാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News