വഴിയിൽ നിന്നും കണ്ടുകിട്ടിയത് പ്രണവിനെ; ആകാംഷയോടെ മലയാളികൾ

മലയാളി സഞ്ചാരി മണാലിയില്‍ വെച്ച് കണ്ടുമുട്ടിയ താരത്തിന്റെ വീഡിയോ ഏറെ ആകാംഷയോടെയാണ് കേരളം കണ്ടത്. സഞ്ചാരിയായ ആത്മയാന്‍ യാത്രക്കിടെ അപ്രതീക്ഷിതമായാണ് താരത്തെ കണ്ടുമുട്ടിയത്.

‘ഞങ്ങള്‍ക്ക് വഴിയില്‍ നിന്നോരാളെ കണ്ടുകിട്ടിട്ടുണ്ട് കാണണോ ദേ നില്‍ക്കുന്നു’ എന്ന് പറഞ്ഞാണ് ആത്മയാന്‍ ക്യാമറ പ്രണവ് മോഹന്‍ലാലിന് നേരെ തിരിക്കുന്നത്. വലിയ ബാഗുമായി മണാലി തെരുവിലൂടെ പോകുന്ന പ്രണവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

മണാലിയിലേക്കുള്ള സോളോ ട്രിപ്പിലായിരുന്നു ആത്മയാന്‍. പരിചയമുള്ള ഒരു മുഖം കടന്നു പോകുന്നത് കണ്ട് പരിചയപ്പെടാന്‍ പോയപ്പോഴാണ് അത് പ്രണവ് മോഹന്‍ലാല്‍ ആണെന്ന് അറിയുന്നത്. പിന്നീടുള്ള വീഡിയോ ആണ് വൈറലാകുന്നത്. എന്താണ് പേരെന്നും എവിടെയോ കണ്ടു പരിചയമുണ്ടെന്നും തമാശ രൂപേണ ആത്മയാന്‍ ചോദിക്കുന്നതായും വീഡിയോയിലുണ്ട്.

അതേസമയം, സഹോദരി വിസ്മയക്കൊപ്പം യാത്രചെയ്യുന്ന പ്രണവിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിസ്മയ തന്നെയാണ് യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News