മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി എം.പിയുമായിരുന്ന ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി എം.പിയുമായിരുന്ന ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ തൃണമുല്‍ ആസ്ഥാനതേത്തി അംഗത്വം സ്വീകരിച്ചു.

ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി മുതിര്‍ന്ന നേതാവും രാജ്യസഭ എം.പിയുമായ ഡെറിക് ഒബ്രിയാന്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്.

മോശം പ്രകടനത്ത് തുടര്‍ന്ന് കഴിഞ്ഞ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ വനം പരിസ്ഥിതി സഹ മന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോയെ ഒഴിവാക്കിയിരുന്നു.

തുടര്‍ന്ന് ലോക്സഭാംഗത്വവും ബിജെപി പാര്‍ട്ടി അംഗത്വവും ബാബുല്‍ സുപ്രിയോ ഉപേക്ഷിച്ചരുന്നു. സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ജനസേവനത്തിന് പാര്‍ട്ടി ആവശ്യമില്ലെന്നും സുപ്രിയോ പ്രതികരിച്ചിരുന്നു.

ഒരു പാര്‍ട്ടിയും തന്റെ പിന്നാലെ വരേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 2014ല്‍ പശ്ചിമബംഗാളിലെ അസനോളില്‍ നിന്നാണ് ബാബുല്‍ സുപ്രിയോ ആദ്യമായി ലോക്സഭയിലെത്തിയത്. 2019ലും വിജയം ആവര്‍ത്തിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News