ചാത്തമംഗലത്തെ റംബൂട്ടാന്‍, അടയ്ക്ക എന്നിവയില്‍ നിപയില്ല

നിപ രോഗം റിപ്പോർട്ട് ചെയ്ത കോ‍ഴിക്കോട് ചാത്തമംഗലം പ്രദേശത്തെ പഴങ്ങളിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ്. നിപ ബാധിച്ച് മരിച്ച 12 കാരന്‍റെ വീടിന് സമീപത്ത് നിന്നെടുത്ത റംമ്പൂട്ടാൻ, അടയ്ക്ക എന്നിവയുടെ സാംപിള്‍ പരിശോധനാ ഫലമാണ് നെഗറ്റീവായത്.

പൂണെ വൈറോളജി ഇൻസ്റ്റിറ്റൂട്ടിലായിരുന്നു പരിശോധന നടത്തിയത്. നേരത്തെ മൃഗ സാംപിളുകളും നെഗറ്റീവായിരുന്നു. കാട്ടുപന്നിയിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ ഫലമാണ് ഇനി കിട്ടാനുളളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News