സയനോരയ്ക്ക് പിന്തുണയുമായി എത്തിയ സിത്താര കൃഷ്ണകുമാറിനെതിരെയും സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം നേരിടുന്ന സയനോരയ്ക്ക് പിന്തുണയുമായി എത്തിയ സിത്താര കൃഷ്ണകുമാറിനെതിരെയും അധിക്ഷേപം. സയനോരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിത്താര കൂട്ടുകാരികള്‍ക്കൊപ്പം ചുവടുവക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയാണ് അധിക്ഷേപങ്ങള്‍ ഉയരുന്നത്. ‘നിങ്ങള്‍ ഇത്രയും തരം താഴുമെന്ന് കരുതിയില്ലെന്നും ഗായിക എന്ന നിലയിലുള്ള ബഹുമാനം നഷ്ടപ്പെട്ടെന്നുമാണ് പ്രധാന കമന്റ്’.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന പാട്ടിൽ ഭാവനയും രമ്യ നമ്പീശനും ശില്‍പ ബാലയും ഗായിക സയനോര മൃദുല മുരളി എന്നിവരാണ് ചുവടുവച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.

എന്നാല്‍ താരങ്ങള്‍ പോസ്റ്റു ചെയ്ത ഈ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള വിദ്വേഷ കമന്റുകള്‍ നിറഞ്ഞു. കൂടുതലും സയനോരയ്ക്ക് എതിരായുള്ള കമന്റുകളായിരുന്നു വന്നത്.സയനോര ഷോര്‍ട്ട് ധരിച്ച് ഡാന്‍സ് ചെയ്തതായിരുന്നു സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്.

നമ്മുടെ സംസ്‌ക്കാരത്തിന് ചേര്‍ന്ന വസ്ത്രധാരണമല്ല ഇതെന്നും കൊച്ചുകുട്ടികള്‍ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നുണ്ട് എന്നോര്‍മ്മ വേണം എന്നൊക്കെയുള്ള കമന്റുകളായിരുന്നു വന്നത്. സയനോരയുടെ നിറത്തെ കുറിച്ചും ശരീരത്തെ കുറിച്ചും അങ്ങേയറ്റം അസഭ്യം കലര്‍ന്ന രീതിയിലുള്ള കമന്റുകളായിരുന്നു ചിലര്‍ എഴുതിവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel