തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷ തോല്‍വി ഭീതിയില്‍ വിദ്യാര്‍ത്ഥികള്‍ തുടരെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാഗ്രതാ സന്ദേശവുമായി തെന്നിന്ത്യന്‍ താരം സൂര്യ. നിസാര കാര്യങ്ങള്‍ക്കു പോലും ആത്മഹത്യ ചെയ്യുന്നവര്‍ക്കിടയില്‍ ധൈര്യമാണ് വേണ്ടതെന്ന് അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. ഭയമല്ല വേണ്ടത്, ധൈര്യമായി ഇരുന്നാല്‍ ജീവിതത്തതില്‍ വിജയിക്കാം. ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങള്‍ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുതെന്നും സൂര്യ പറയുന്നു.
ഭയമില്ല എന്ന തലക്കെട്ടോടെ പങ്കുവെച്ച ക്യാംപെയ്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. സാമൂഹിക വിഷയങ്ങളില്‍ ശ്രദ്ധേയമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന അപൂര്‍വ്വ താരങ്ങളിലൊരാള്‍ കൂടിയാണ് സൂര്യ.
என் தம்பி தங்கைகளுக்கு…
அச்சமில்லை அச்சமில்லை அச்சமென்பதில்லையே… pic.twitter.com/jFOK9qxqyN— Suriya Sivakumar (@Suriya_offl) September 18, 2021
സൂര്യയുടെ വാക്കുകള്‍ ‘ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങള്‍ക്ക് കഴിഞ്ഞ മാസമോ ആഴ്ചയിലോ ഉണ്ടായിരിക്കുന്ന ചെറിയ എന്തെങ്കിലും വിഷമമോ വേദനയോ ഇപ്പോള്‍ മനസില്‍ കുടിയിരിക്കുന്നുവോയെന്ന് ആലോചിച്ച് നോക്കൂ. അത് കുറയുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടാകും.
എത്ര വലിയ പരീക്ഷയും ജീവനേക്കാള്‍ വലുതല്ല. നിങ്ങള്‍ക്ക് ഒരു പ്രശ്നമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് വിശ്വാസമുള്ളവരുടെ അടുത്തോ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആരുടെയെങ്കിലും അടുത്തോ പങ്കുവെക്കുക. അത് മാതാപിതാക്കളോ, സഹോദരങ്ങളോ കൂട്ടുകാരോ ആരുമാകാം. ഭയവും വേദനയും കുറച്ചു നേരത്തില്‍ മാറുന്ന കാര്യങ്ങളാണ്.
ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങള്‍ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുത്. ഞാന്‍ പരീക്ഷകളില്‍ തോറ്റിട്ടുണ്ട്, മോശമായ മാര്‍ക്ക് വാങ്ങിയിട്ടുണ്ട്. നിങ്ങളില്‍ ഒരാളപ്പോലെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്, നേടാന്‍ കുറേയേറെ കാര്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ധൈര്യമായി ഇരുന്നാല്‍ ജീവിതത്തില്‍ വിജയിക്കാം’
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here