പിഎസ്‍സി പത്താംതലം പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പിഎസ്‍സി പത്താം തലം പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പതിനാല് ജില്ലകളിലെ എൽഡിസി അർഹതാ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം കട്ട് ഓഫ് നിശ്ചയിച്ചാണ് ഏകീകൃത പട്ടിക പ്രസിദ്ധീകരിക്കുന്നത്.

അന്തിമ പരീക്ഷകൾ എഴുതുവാൻ അർഹത നേടിയവരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കമ്പനി, കോർപ്പറേഷൻ, ബോർഡുകളിലേക്കുള്ള എൽഡി ടൈപ്പിസ്റ്റ് പരീക്ഷയെഴുതിയവർക്ക് ഫലം പരിശോധിക്കാം. പിഎസ്‍സി വെബ്സൈറ്റിൽ ഫലം ലഭ്യമാകും. keralapsc.gov.in.

നാല് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയവർക്ക് മെയിൻ പരീക്ഷയുണ്ടാകും. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ ലിസ്റ്റ് തയ്യാറാക്കുക. നവംബർ, ഡിസംബർ മാസങ്ങളിലായാണ് അന്തിമ പരീക്ഷകൾ നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News