ചെറുകിട കച്ചവടക്കാർക്ക് വമ്പൻ ഓഫറുമായി ഫ്ലിപ്കാർട്ട്

ഗ്രാമങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബറോടെ 4.2 ലക്ഷം ചെറുകിട കച്ചവടക്കാരെ ഫ്ലിപ്കാർട്ടിലേക്ക് ചേർക്കാൻ കമ്പനി പദ്ധതിയിടുന്നു. കൊവിഡ് കാലത്ത് ചെറുകിട വിൽപ്പനക്കാരുട സേവനം വൻതോതിൽ ഫ്ലിപ്കാർട്ട് ഉപയോഗിച്ചിരുന്നു.

കഴിഞ്ഞ മാസങ്ങളിലായി 75000 പുതിയ കച്ചവടക്കാരെയാണ് ഫ്ലിപ്കാർട്ട് ചേർത്തിട്ടുള്ളത് . പ്രാദേശികമായി ചെറു സംരഭകർക്ക് അവസരം നൽകുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. കൊവിഡ് കാലത്തും ഫ്ലിപ്കാർട്ടിൽ ഹോം ഗുഡ്സ് , അടുക്കള ഉപകരണങ്ങൾ, വ്യക്തിഗത പരിചരണ വസ്തുക്കൾ തുടങ്ങിയവയിൽ വൻതോതിൽ കച്ചവടമുണ്ടായ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.

രാജ്യത്തുടനീളം 66 പുതിയ ഫുൾഫിൽമെൻ്റ് കേന്ദ്രങ്ങൾ ആരംഭിച്ചെന്നും വരാനിരിക്കുന്ന ഉത്സവ സീസണിന് മുമ്പ് 1.15 ലക്ഷം അധിക സീസൺ വ്യാപരം ഉണ്ടാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News