സ്കൂള്‍ തുറക്കുന്നതിന് മുന്പായി കരുതാം ഈ ജാഗ്രത…..

നവംബറില്‍ സ്കൂള്‍ തുറക്കുന്നതിന് മുന്പായി കൊവിഡിനെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം കൊടുക്കുന്നത് നന്നായിരിക്കുമെന്നാണ് വിദഗ്ധ അഭിപ്രായം. മാസ്ക്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കാൻ വിദ്യാർഥികൾക്ക് നിർദേശം നൽകാം. കൊവിഡിനെ പ്രതിരോധിക്കാൻ ഈ രണ്ട് ആയുധങ്ങളാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധർ നിർദേശിച്ചതാണ്.

വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News