സിദ്ദുവിനെതിരെ രൂക്ഷ വിമർശനവുമായി അമരീന്ദർ സിംഗ്

അമരീന്ദർ സിംഗിന്റെയും നവ്ജോത് സിംഗ് സിദ്ധുവിന്റെയും പരസ്യപ്പോരിനൊടുവിൽ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതോടെ സിദ്ദുവിനെതിരെ രൂക്ഷ വിമർശനവുമായാണ് അമരീന്ദർ സിംഗ് രംഗത്തെത്തിയത്. നവ്ജോത് സിംഗ് സിദ്ധു പഞ്ചാബിന്റെ ദുരന്തമാണെന്നും പഞ്ചാബിനെ സിദ്ധുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് നശിപ്പിക്കുമെന്നും അമരീന്ദർ സിംഗ് സിദ്ദു പ്രതികരിച്ചു.

ഏറെനാളായി പഞ്ചാബ് കോൺഗ്രസിൽ നിലനിൽക്കുന്ന കലഹങ്ങൾക്കൊടുവിലാണ് അമരീന്ദർ സിംഗ് ഇന്ന് രാജി വച്ചത്. പഞ്ചാബിലെ കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ അമരീന്ദർ സിംഗ് രംഗത്തെത്തിയതോടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പ്രതിസന്ധിയിലാകുകയാണ്.

അതേ സമയം അമരീന്ദർ സിംഗിന്റെ രാജിക്ക് ശേഷം പഞ്ചാബിൽ ചേർന്ന സഭാകക്ഷിയോഗത്തിൽ ഹരീഷ് റാവത്ത് അമരീന്ദർ സിംഗിന്റെ ഭരണത്തിന് നന്ദി അറിയിച്ചു. പഞ്ചാബ് നേരിടുന്ന പല പ്രശ്നങ്ങളും പരിഹരിക്കാൻ അമരീന്ദർ സിംഗിന് സാധിച്ചുവെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

സഭാ കക്ഷി യോഗത്തിൽ 75 എം എൽ എമാരാണ് പങ്കെടുത്തത്. യോഗത്തിൽ അമരീന്ദർ സിംഗ് പങ്കെടുത്തില്ല. പഞ്ചാബിലെ അടുത്ത മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാന്റ് തീരുമാനം കൈകൊള്ളണമെന്നും യോഗത്തിൽ തീരുമാനമായി.തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്.

പാർട്ടിയിൽ താൻ തുടർച്ചയായി അപമാനിക്കപ്പെടുവെന്നും അതുകൊണ്ടാണ് രാജിവെക്കാൻ തീരുമാനിച്ചതെന്നും അമരീന്ദർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അമരീന്ദറിൽ നിന്നുയർന്നേക്കാവുന്ന പ്രതിഷേധം പാർട്ടിയെ  പ്രതിസന്ധിയിലാക്കുമെന്നത് ഹൈക്കമാൻഡിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here