അഫ്ഗാനിൽ സ്ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിൽ സ്ഫോടനം. രണ്ട് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ജലാദാബാദിലെ കിഴക്കൻ അഫ്ഗാൻ സിറ്റിയിലാണ്  സ്ഫോടനമുണ്ടായത്. മരണ വാർത്ത താലിബാൻ അധികൃതർ സ്ഥിരീകരിച്ചു. പട്രോളിംഗിനിറങ്ങിയ വാഹനത്തെ കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടും.

ആക്രമണത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാനും സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനും അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. അഫ്ഗാനിൽ നിന്ന് അമേരിക്ക പൂർണ്ണമായും പിന്മാറിയതിന് ശേഷം രാജ്യത്ത് നടന്ന, മരണം റിപ്പോർട്ട് ചെയ്ത ആദ്യ സ്ഫോടനമാണ് ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News