പെരിയാറിന്‍റെ സുരക്ഷാകവചമായ ഇല്ലിത്തണല്‍ കാണാന്‍ മന്ത്രിയെത്തി 

പെരിയാറിന് സുരക്ഷാ കവചമായി മാറിയ ഇല്ലിത്തണല്‍ കാണാന്‍ മന്ത്രി പി രാജീവ് ആലുവ മണപ്പുറത്തെത്തി. ലോക മുളദിനത്തിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. നാലു വര്‍ഷം മുന്‍പ് ലോക പരിസ്ഥിതി ദിനത്തില്‍ സി പി ഐ എം പ്രവര്‍ത്തകര്‍ പെരിയാറിന്‍റെ തീരത്തു നട്ട ഇല്ലിത്തൈകള്‍ പടര്‍ന്നു പന്തലിച്ച് മുളങ്കാടായി മാറിയിരുന്നു.

പെരിയാറിനൊരു ഇല്ലിത്തണല്‍ ക്യാമ്പയിന്‍റെ ഭാഗമായി 2017 ലാണ് പരിസ്ഥിതി ദിനത്തില്‍  സി പി ഐ എം പ്രവര്‍ത്തകര്‍ ഇല്ലിത്തൈ നട്ടത്.അന്ന് സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവിന്‍റെ നേതൃത്വത്തിലായിരുന്നു ആലുവ മണപ്പുറത്ത് ഇല്ലിത്തൈ നട്ടത്.നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഇല്ലിത്തൈകള്‍ വളര്‍ന്ന് മുളങ്കാടായി മാറി.ആ കാ‍ഴ്ച കാണാന്‍ മന്ത്രി പിരാജീവ് മണപ്പുറത്തെത്തി.രണ്ട് പ്രളയങ്ങളെ അതി ജീവിച്ച്  പെരിയാറിന് സുരക്ഷാ കവചമായി നില്‍ക്കുന്ന മുളങ്കാട് കണ്ടപ്പോള്‍ മന്ത്രിക്ക് നിറഞ്ഞ സന്തോഷം.സംസ്ഥാനത്ത് അയ്യായിരം ഏക്കറില്‍ മുളനട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി രാജീവ് അറിയിച്ചു.

മണ്ണിനെ സംരക്ഷിച്ച് നിര്‍ത്താനും പ്രളയക്കെടുതികള്‍ക്ക് പ്രതിവിധിയാകുമെന്നും മുന്‍കൂട്ടിക്കണ്ടായിരുന്നു പെരിയാറിനൊരു ഇല്ലിത്തണല്‍ ക്യാമ്പയിന് സി പി ഐ എം നാല് വര്‍ഷം മുന്‍പ് തുടക്കമിട്ടത്.നേര്യമംഗലം മുതല്‍ പെരിയാറിന്‍റെ ഇരു കരകളിലുമായി 100 കിലോമീറ്ററിലാണ് പദ്ധതി. റസിഡന്‍റ്സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍,സാംസ്ക്കാരിക സംഘടനകള്‍,വിദ്യാര്‍ഥി യുവജന കര്‍ഷക തൊ‍ഴിലാളി സംഘടനകള്‍ തുടങ്ങിയവ പിന്നീട് പദ്ധതിയുടെ ഭാഗമായി കൈകോര്‍ക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News