പൊൻകുന്നത്ത് സിനിമാ മോഡൽ ആക്രമണം; വ്യാപാരിയുടെ തലയില്‍ തുണികൊണ്ട് മൂടി മര്‍ദ്ദനം, പണം കവര്‍ന്നു 

പൊൻകുന്നത്ത് വ്യാപാരിയ്ക്ക് നേരെ ആക്രമണവും കവർച്ചയും. കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയുടെ വാഹനം തടഞ്ഞ് നിർത്തി മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു ബൈക്കിലെത്തിയ നാലംഗ സംഘം.

ബൈക്കുകളിലെത്തിയ നാലംഗസംഘം പണം അപഹരിക്കാൻ നടത്തിയത് സിനിമാ മോഡൽ ആക്രമണമായിരുന്നു. പൊൻകുന്നം കല്ലറയ്ക്കൽ സ്‌റ്റോഴ്‌സ് ഉടമ കെ.ജെ.ജോസഫിനെ മർദ്ദിച്ച ശേഷമാണ് അക്രമിസംഘം പണം കവർന്നത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് വീട്ടിലേക്ക് മടങ്ങും വഴി തച്ചപ്പുഴ റോഡിൽവെച്ച് ജോസഫ് ഓടിച്ചിരുന്ന വാനിനു മുൻപിൽ ബൈക്കുകൾ വട്ടം വെച്ച് തടയുകയായിരുന്നു.

പിന്നീട് ഇദ്ദേഹത്തിൻ്റെ തല തുണികൊണ്ട് മൂടിയതിശേഷം ആക്രമിക്കുകയും, കവർച്ചനടത്തുകയും ചെയ്തു. കൈവശമുണ്ടായിരുന്ന 25,000 രൂപയാണ് സംഘം തട്ടിയെടുത്തത്

രണ്ടുബൈക്കികളിലായാണ് അക്രമികളെത്തിയത്. സംഭവം ഉടൻ തന്നെ പൊൻകുന്നം പോലീസിൽ വിവരമറിയിച്ചു. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News