സഖാവ് എം കെ ചെക്കോട്ടി അന്തരിച്ചു 

പേരാമ്പ്ര ഏരിയയിലും സമീപ പഞ്ചായത്തുകളിലും കമ്യൂണിസ്റ്റ് പാർടിയും സി പി ഐഎമ്മും കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ വെള്ളിയൂരിലെ എം കെ ചെക്കോട്ടി (96) അന്തരിച്ചു.

ഒരു മാസം മുമ്പുണ്ടായ  വീഴ്ചയെ തുടർന്ന് വീട്ടിൽ ചികിത്സയിലുംവിശ്രമത്തിലുമായിരുന്ന എം കെ ഞായറാഴ്ച രാവിലെയാണ് വിട പറഞ്ഞത്. 1951 ൽ കമ്യുണിസ്റ്റ് പാർടി യിൽ അംഗമായി. നൊച്ചാട് സെൽ സെക്രട്ടറിയായിരുന്നു. 64 ൽ പാർടി പിളർപ്പിനെ തുടർന്ന് സി പി ഐ എം ൽ. 40 വർഷം നൊച്ചാട് ലോക്കൽ സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

സി പി ഐ എം നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗമാണ്. അയിത്തത്തിനും തീണ്ടലിനുമെതിരായ സമരം, കുളിസമരം, മീശ വെക്കാനുള്ള സമരം, ഹരിജനങ്ങൾക്ക് മുടി വെട്ടാനുള്ള സമരം;കുടിയിറക്കിനെതിരായ സമരം തുടങ്ങി നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.

ജന്മിമാരുടെയും കോൺഗ്രസ് ഗുണ്ടാപ്പടയുടേയും പൊലീസിനേറെയും ക്രൂര മർദ്ദനങ്ങൾക്കിരയായി. ഭാര്യ: കല്യാണി.സി പി ഐ എം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ എം കെ നളിനി ഉൾപ്പെടെ ഏഴ് മക്കൾ. മരുമകൻ: സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയും എം എൽ എ യുമായ ടി പി രാമകൃഷ്ണൻ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here