രോഗി മരിച്ച സംഭവം; കളമശ്ശേരി മെഡിക്കൽ കോളേജിനെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് സൂപ്രണ്ട്

കൊവിഡ് ചികിത്സയിലിരിക്കെ വെങ്ങാനൂർ സ്വദേശി മരിച്ച സംഭവത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിനെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് മെഡിക്കൽ സൂപ്രണ്ട്. മരണസമയത്ത് പുഴുവരിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധം. സാധാരണക്കാരുടെ ആശ്രയമായ മെഡിക്കൽ കോളേജിനെ കുറ്റപ്പെടുത്താനുള്ള ശ്രമം അപലപനീയമെന്നും മെഡിക്കൽ സൂപ്രണ്ട് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച കൊവിഡ് രോഗിയായ വൃദ്ധനെ പു‍ഴുവരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു ക‍ഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഇത് തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഗണേൺ് മോഹന്‍ വ്യക്തമാക്കി.

ഇക്ക‍ഴിഞ്ഞ 5നാണ് വെങ്ങാനൂര്‍ സ്വദേശിയായ 86കാരനെ മെഡിക്കല്‍ കോളേജില്‍  പ്രവേശിപ്പിച്ചത്. കോവിഡ് ന്യൂമോണിയക്കു പുറമെ ഹൃദ്രോഗവും ഉണ്ടായിരുന്നതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ചികിത്സ. ശരീരത്തില്‍ മു‍റിവുകളില്ലാതിരിക്കാന്‍ എയര്‍ബെഡിലായിരുന്നു രോഗി. പതിനാലിന് രാത്രി 12.10ന് രോഗി മരിച്ചു. കൊവിഡ് മാനദണ്ഡപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കിപുലര്‍ച്ചെ മൂന്ന് മണിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ഫ്രീസറിലെ താപനില പരിശോധിച്ച് മോര്‍ച്ചറി കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു മാറ്റിയത്. അതിനാല്‍ മരണസമയത്ത് പു‍ഴുവരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

രോഗി ചികിത്സയിലായിരുന്നപ്പോ‍ഴും മരിച്ചതിനു ശേഷവും മുറിവുകളോ വ്രണങ്ങളോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പകല്‍ 12 മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുന്ന സമയത്തും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. മാത്രമല്ല മൃതദേഹം ഏറ്റുവാങ്ങിയവര്‍ അത്തരം പരാതികള്‍ ഉന്നയിച്ചിരുന്നുമില്ല. വസ്തുത ഇതായിരിക്കെ സാധാരണക്കാരുടെ ആശ്രയമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ കുറ്റപ്പെടുത്താനുള്ള ശ്രമം അപലപനീയമാ‍ണെന്നും സൂപ്രണ്ട് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News