കോഴിക്കോട് ബാലുശ്ശേരിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നു

കോഴിക്കോട് ബാലുശ്ശേരിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നു. മിനി സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. റവന്യു വകുപ്പിൻ്റെ ഉടമസ്ഥതയിൽ പറമ്പിൻ മുകളിലുള്ള സ്ഥലത്താണ് ആറ് നില കെട്ടിടം ഉയരുക.

ബാലുശ്ശേരിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് മിനി സിവില്‍സ്റ്റേഷന്‍ നിർമാണം. റവന്യു വകുപ്പിൻ്റ പറമ്പിൻ മുകളിലുള്ള 72 സെൻ്റ് സ്ഥലത്ത് ആറ് നിലകളിലായി കെട്ടിടം ഉയരും. 15 കോടി രൂപ ചെലവഴിച്ച് ഒന്നരവര്‍ഷം കൊണ്ട് നിർമാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മിനി സിവിൽ സ്റ്റേഷൻ നിർമാണ ഉദ്ഘാടനവും ശിലാസ്ഥാപന കർമ്മവും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

നിർമാണം പൂർത്തിയാകുന്നതോടെ വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, സബ് ട്രഷറി, എംപ്ലോയ്‌മെന്റ് ഓഫീസ്, എക്‌സൈസ് ഓഫീസ്, എഇഒ ഓഫീസ്, ഹോമിയോ ഡിസ്‌പെന്‍സറി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറും. ശിലാസ്ഥാപന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു.

എം എൽ എ കെ എം സച്ചിൻ ദേവ്, മുൻ എം എൽ എ പുരുഷൻ കടലുണ്ടി, ജില്ലാ കളക്ടർ എൻ തേജ് ലോഹിത് റെഡ്ഡി, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പിന്റെ ആര്‍ക്കിടെക്ചര്‍ വിഭാഗവും ഡിസൈന്‍ വിഭാഗവും സംയുക്തമായി രൂപകല്‍പ്പന ചെയ്ത കെട്ടിടത്തിൽ പാര്‍ക്കിംഗ് ഏരിയ, കാന്റീന്‍, ലിഫ്റ്റ്, ഓരോ നിലയിലും ശുചിമുറികൾ കാത്തിരിപ്പ് സൗകര്യം എന്നിവ ഉണ്ടാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News