സംസ്ഥാനത്ത് സ്കൂളുകൾ നവംബർ ഒന്നിന് തന്നെ തുറക്കും; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് സ്കൂളുകൾ നവംബർ 1 ന് തന്നേയ് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറക്കൽ മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും ആശങ്ക അകറ്റുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾക്ക് നൽകേണ്ട മുൻകരുതൽ സംബന്ധിച്ച നിർദ്ദേശങ്ങൾ മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. മറ്റ് വകുപ്പ് മന്ത്രിമാരുമായി ചർച്ച ചെയ്തു വിപുലമായ പദ്ധതി നടപ്പിലാക്കുമെന്നും ഇത് സംബന്ധിച്ച് അധ്യാപക സംഘടനകളുമായി ചർച്ച ചെയ്യുമെന്നും വി ശിവൻകുട്ടി അറിയിച്ചു.

അതേസമയം, സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞില്ല എന്ന പ്രചരണം ഭാവന മാത്രമാണെന്നും തെറ്റിദ്ധാരണ  പരത്തുന്ന കഥകൾ ചില മാധ്യമങ്ങൾ നടത്തുന്നുണ്ടെന്നും കുട്ടികളുടെ ഭാവിയാണ് വിദ്യഭ്യാസ വകുപ്പ് ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News