‘താഴേത്തട്ടിലുള്ള ജനങ്ങളുടെ ഗുണമേന്മയുള്ള ജീവിതമാണ് കേരളത്തിന്റെ വികസനം’; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

താഴേത്തട്ടിലുള്ള ജനങ്ങളുടെ ഗുണമേന്മയുള്ള ജീവിതമാണ് കേരളത്തിലെ വികസനമെന്നതുകൊണ്ട് പിണറായി സര്‍ക്കാര്‍ വിലയിരുത്തുന്നതെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കൈരളിന്യൂസിന്റെ നൂറിൽ നൂറ് എന്ന പ്രത്യേക പരിപാടിയിൽ പറഞ്ഞു.

കേരളത്തിന്റെ വളർച്ച എന്നുപറയുന്നത് സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണെന്നും സർവതല സ്പർശിയായ വലിയ മുന്നേറ്റമാണ് കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ആരും പ്രതീക്ഷിക്കാത്ത തരത്തിൽ കേരളം ഉയരുമെന്നും മന്ത്രി പറഞ്ഞു.

വളരെ ഇച്ഛാശക്തിയോടെ കേരളത്തിന്റെ മുഖ്യമന്ത്രി വികസന പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ്.നിരവധി മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വിപുലമായ പദ്ധതികള്‍ ഈ ചെറിയ കാലയളവ് കൊണ്ട്തന്നെ സര്‍ക്കാര്‍ ആവിഷ്കരിച്ചുവെന്നും കേരളത്തിന്റെ മുഖച്ഛായ തന്നെ മാറാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അഞ്ചുവർഷം കൊണ്ട് മാലിന്യമുക്തമായ സുന്ദരമായ കേരളത്തെ നിർമിക്കാനുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കാൻ പോവുകയാണെന്നും ലോകത്തിലെ വികസിത രാജ്യങ്ങളോട് കിടപിടിക്കാൻ സാധിക്കുന്ന ഒരു തുരുത്തായി ഇന്ത്യയിലെ കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here