അമരീന്ദർ സിംഗിന്റെ രാജി; പഞ്ചാബ് കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്

അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ പഞ്ചാബിൽ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അമരീന്ദർ സിംഗിന്റെ ഭാവി രാഷ്ട്രീയ നിലപാടുകൾ കോൺഗ്രസിന് നിർണായകമാണ്.
എന്നാൽ പുതിയ മുഖ്യമന്ത്രി ആരാവണമെന്നതിൽ തിരക്കിട്ട ചർച്ചകളാണ് പഞ്ചാബിൽ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നിരീക്ഷകർ എം എൽ എമാരോട് സംസാരിക്കും.

അതേസമയം, ഇന്ന് ഉച്ചയോടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. എന്നാൽ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ച് മുതിർന്ന നേതാവ് അംബിക സോണി രംഗത്ത് വന്നു.ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് അംബിക സോണി മുഖ്യമന്ത്രി സ്ഥാനത്തിന് താൽപര്യമില്ലെന്ന് അറിയിച്ചത്.

പഞ്ചാബ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെയാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചത്. മുപ്പതിലേറെ എംഎൽഎമാർ ആംആദ്മി പാർട്ടിയിൽ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് ഹൈക്കമാൻഡും അമരീന്ദറിനെ കൈവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News