വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ സര്‍ക്കാര്‍ മാറ്റുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഏറെ പ്രധാനപ്പെട്ട ഒന്നാണ് കേരളത്തിലെ പുതുതലമുറയ്ക്ക് പഠിക്കാനുള്ള സൗകര്യം. ഏതറ്റംവരെയും പഠിക്കാം. എത്ര താഴെതട്ടിലുള്ള ആളുകള്‍ക്കും പഠിക്കാനുള്ള പശ്ചാത്തല സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്‍റെ ഹബ്ബായി കേരളത്തെ മാറ്റണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൈരളിന്യൂസിന്റെ നൂറില്‍ നൂറ് എന്ന പ്രത്യേക പരിപാടിയില്‍ പറഞ്ഞു.

താഴെത്തട്ടിലുള്ള ജനങ്ങള്‍ക്ക്, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ഉള്‍പ്പെടെ ഏതറ്റംവരെയും പഠിക്കാനുള്ള പശ്ചാത്തല സൗകര്യം കേരളത്തില്‍ ഉണ്ട്. അതുപോലെ ആരോഗ്യ രംഗത്തെ പരിശോധിച്ചു നോക്കിയാലും ലോകനിലവാരത്തില്‍ എത്തിനില്‍ക്കുന്നു.
സാധാരണക്കാരന് ആശ്രയിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ജനകീയ ആരോഗ്യ പ്രസ്ഥാനം കേരളത്തില്‍ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മറ്റൊരു സംസ്ഥാനത്തുമില്ലാത്ത രീതിയില്‍ നമുക്ക് മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും ഇപ്പോള്‍ വീടായിട്ടുണ്ട്. ഇനി അടുത്ത 5 കൊല്ലം കഴിയുമ്പോള്‍കേരളത്തില്‍ സമ്പൂര്‍ണ ജനങ്ങള്‍ക്കും വീട് ലഭ്യമാകും എന്ന കാര്യത്തില്‍ സംശയമില്ല. മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here